ബഹ്രൈനിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ ആവശ്യം
ബഹ്രൈനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ബഹ്രൈൻ പാർലമെൻ്റിൽ ആവശ്യമുയർന്നു.
ആരോഗ്യ മേഖലയിലേക്ക് പ്രാപ്തിയുള്ളവരെ വളർത്തിക്കൊണ്ട് വരാൻ പദ്ധതികൾ തയ്യാറാക്കുകയും നിലവിൽ യോഗ്യതകളുള്ള സ്വദേശികൾക്ക് ജോലി നൽകുകയും വേണം.
പഠനം പൂർത്തിയാക്കിയിട്ടും ചികിത്സിക്കാൻ അവസരം ലഭിക്കാതെ വീട്ടിലിരിക്കുന്ന ബഹ്രൈനികൾ ധാരാളമുണ്ടെന്നും ഈ സ്ഥിതി മാറണമെന്നും പാർലമെൻ്റംഗങ്ങളായ അഹ്മദ് അസ്സുല്ലുമും ഗാസി ആൽ റഹ്മയും ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa