Monday, September 23, 2024
OmanTop Stories

ഒമാനിൽ സ്വദേശിവത്ക്കരണം ശക്തം; മലയാളികളടക്കം നൂറുകണക്കിനാളുകൾക്ക് ജോലി പോകും

ഒമാൻ ആരോഗ്യ മേഖലയിൽ സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കാൻ തുടങ്ങി. ഇതോടെ ഫാർമസിസ്റ്റ്, അസി:ഫാർമസിസിറ്റ് തസ്തികകളിലുള്ള വിദേശികളെ വ്യാപകമായി പിരിച്ച് വിടുന്നതായി റിപ്പോർട്ട്.

ഫാർമസിസ്റ്റ് മേഖലയിൽ സംബൂർണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിക്കുകയും സ്വദേശികളെ ഇൻ്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. ഇത് പ്രകാരം നൂറിലധികം പേർ ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയിട്ടുണ്ട്.

സ്വദേശികൾ ലഭ്യമായ ജോലികളിലെല്ലാം ഇപ്പോൾ വിദേശികൾക്ക് പിരിച്ച് വിടൽ നോട്ടീസ് നൽകുകയാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും വരും ദിനങ്ങൾ ഒമാനിലെ ആരോഗ്യ മേഖലയിലെ വിദേശികൾക്ക് ശുഭകരമാകില്ലെന്നുറപ്പാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്