കുവൈത്തിൽ ടൈപിസ്റ്റ് സ്വദേശിവത്ക്കരണം പുന:പരിശോധിക്കണമെന്ന് ആവശ്യം
കുവൈത്ത് കോടതികളിലെ ടൈപ്പിസ്റ്റ് തസ്തികകളിൽ സ്വദേശിവത്ക്കരണം നടത്താനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മുൻ ജഡ്ജിമാർ ആവശ്യപ്പെട്ടു.
കോടതികളിലെ സ്വദേശിവത്ക്കരണം വളരെ സൂക്ഷിച്ച് ചെയ്യേണ്ട പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണു ഇത് നടപ്പാക്കേണ്ടതെന്നുമാണു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർ ഓർമ്മപ്പെടുത്തിയത്.
കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷനിൽ ജോലിക്കായി അപേക്ഷിച്ച 581 സ്വദേശികളെ ടൈപ്പിസ്റ്റുകളായി നിയമിക്കാൻ നീതിന്യായ വകുപ്പ് തീരുമാനിച്ചതാണു വിമർശനങ്ങൾക്ക് വഴി വെച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa