Monday, November 25, 2024
KuwaitTop Stories

ഇന്ത്യ-കുവൈത്ത് ഗാർഹിക തൊഴിലാളി കരാറിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിലാളി കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന കരാർ പ്രകാരം മൂന്ന് ലക്ഷത്തോളം ഗാർഹിക തൊഴിലാളികൾക്ക് ഇതിന്റെ ഗുണഫലം അനുഭവിക്കാനാകും .

അഞ്ച് വർഷത്തെ തൊഴിൽ കരാർ പിന്നീട് സ്വമേധയാ പുതുക്കുന്നതിനു വ്യവസ്ഥയുണ്ട് . 3 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90,000 പേർ വനിതകളാണ് .

കുറഞ്ഞ ശമ്പളം 110 ദിനാർ അടക്കം വ്യവസ്ഥ ചെയ്യുന്ന ധാരണാ പത്രത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സുഷമാ സ്വരാജും കുവൈത്ത് വിദേശകാര്യ മന്ത്രിയും ഒപ്പിട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്