സൗദിയിൽ പിടിയിലായത് 25 ലക്ഷം നിയമ ലംഘകർ
നിയമ ലംഘകരില്ലാത്ത രാജ്യം കാംബയിനിൻ്റെ ഭാഗമായി സൗദിയിൽ നടക്കുന്ന പരിശോധനകളിൽ ഇത് വരെയായി 25,04037 പേർ പിടിയിലായി.
ഇതിൽ 19,49024 പേർ ഇഖാമ നിയമ ലംഘനത്തിനും 3,83,033 പേർ തൊഴിൽ നിയമ ലംഘനത്തിനും 1,71,980 പേർ അതിർത്തി സുരക്ഷാ നിയമ ലംഘനത്തിനുമാണു പിടിക്കപ്പെട്ടത്.
41,233 പേർ സൗദിക്കകത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടു. ഇതിൽ 51 ശതമാനം യമനികളും 46 ശതമാനം എത്യോപ്യക്കാരും ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണു.
നിയമ ലംഘകർക്ക് അഭയമോ ഗതാഗത സൗകര്യമോ മറ്റോ ചെയ്ത് കൊടുത്ത് സഹായിച്ചതിനു പിടിക്കപ്പെട്ട 3305 പേരിൽ 1015 പേർ സ്വദേശികളാണു.
6,37,507 വിദേശികളെയാണു ഇത് വരെയായി പൊതുമാപ്പിനു ശേഷം തർഹീൽ വഴി നാടു കടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa