സൗദിയിൽ നിന്ന് പുറത്തേക്ക് പണം കടത്തുന്ന ഇന്ത്യക്കാരടക്കമുള്ള സംഘം പിടിയിൽ
സൗദിയിൽ നിന്ന് പുറത്തേക്ക് പണം കടത്തുന്ന ഇന്ത്യക്കാരും ബംഗ്ളാദേശികളും അടക്കമുള്ള 11 അംഗ സംഘം പിടിയിൽ.
സൗദി റിയാലും വിദേശ കറൻസികളും അടക്കം തെളിവുകളില്ലാത്ത വൻ തുകകളാണു ഈ സംഘം വിദേശങ്ങളിലേക്ക് കടത്താറുള്ളതെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു.
പിടി കൂടുംബോൾ ഇവരുടെ പക്കൽ നിന്ന് ഒരു മില്ല്യനിലധികം വിദേശ കറൻസികളും റിയാലുകളുമാണു കണ്ടെത്തിയത്.
പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി സുരക്ഷാ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
