തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈ എയർപോർട്ടിൽ വാടക കുടിശ്ശിക അടച്ച് യാത്രാ വിലക്ക് നീക്കാം

പാർപ്പിട വാടക അടക്കാത്തത് മൂലം യാത്രാ വിലക്ക് നേരിടുന്നവർക്ക് ഇപ്പോൾ ദുബൈ എയർപോർട്ടിൽ വാടക കുടിശ്ശിക അടച്ചാൽ രാജ്യത്തിനു പുറത്തേക്ക് പോകൻ സാധിക്കും.

എയർപോർട്ടിൽ ഇത്തരക്കാർക്ക് തുക അടക്കാൻ സാധിക്കുന്നത് വളരെ സൗകര്യപ്രദവും അറസ്റ്റ് ഒഴിവാക്കാനും മറ്റും സഹായകരമാകുമെന്നും റെൻ്റൽ ഡിസ്പ്യൂട്ട് സെൻ്റർ തലവൻ ജഡ്ജ് അബ്ദുൽ ഖാദർ മൂസ അഭിപ്രായപ്പെട്ടു.

10,000 ദിർഹമിൻ്റെ മുകളിൽ വാടക കുടിശ്ശികയുള്ളവർക്ക് യാത്രാ വിലക്ക് ബാധകമാക്കാൻ കെട്ടിടമുടമകൾക്ക് അപേക്ഷിക്കാനുള്ള നിയമം ദുബൈയിൽ നിലവിലുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്