മഞ്ചേരിക്കാരൻ്റെ മിന്നും പ്രകടനത്തിൽ സൗദി കിരീടം നേടിയത് ആഘോഷമാക്കി പ്രവാസികൾ
സൗദിയിലെ ഓരോ ഇന്ത്യക്കാരനും വിശേഷിച്ച് ഓരോ മലയാളിക്കും അഭിമാന നിമിഷമായിരുന്നു ആ വാർത്ത; ഒമാനിൽ നടന്ന എ സി സി വെസ്റ്റേൺ റീജ്യൺ ടി 20 ക്രിക്കറ്റ് ടൂർണമെൻ്റിലാണു മഞ്ചേരിക്കാരൻ ഷംസുദ്ദീൻ്റെ മികച്ച പ്രകടനം വഴിയാണു സൗദി കിരീടം ചൂടിയത്.
സൗദി അറേബ്യക്ക് ഐസിസി യുടെ ടി 20 പദവി ലഭിച്ച ശേഷമുള്ള ആദ്യത്തെ ടൂർണമെൻ്റിൽ തന്നെ സൗദി ടീമിൽ ഇടം നേടിയ മഞ്ചേരി സ്വദേശി ശംസുദ്ധീൻ്റെ മികവിലായിരുന്നു ഫൈനലിൽ സൗദി ഖത്തറിനെ തോൽപ്പിച്ചത്.
ആറു കൂറ്റൻ സിക്സറുകളും എട്ട് ബൗണ്ടറികളുടെയും സഹായത്താൽ 48 ബോളിൽ നിന്ന് 88 റൺസ് ആയിരുന്നു ശംസുദ്ധീൻ നേടിയത്. ശംസുദ്ധീൻ്റെ പ്രകടനം സൗദിയെ ചാംബ്യമാരാക്കിയതിനു പുറമെ കളിയിലെ മികച്ച താരവുമാക്കി മാറ്റിയിരുന്നു.
സൗദിയിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ളബായ കേരള നൈറ്റ് റൈഡേഴ്സിൻ്റെ കളിക്കാരനായിരുന്ന ശംസുദ്ധീൻ സൗദി ക്രിക്കറ്റ് സെൻ്ററിനു കീഴിലെ ടൂർണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചതായിരുന്നു സൗദി സെലക്ടർമാർക്ക് പ്രിയങ്കരനാകാൻ കാരണം.
ഹൗസ് ഡ്രൈവർ , സെയിൽസ്മാൻ തുടങ്ങിയ ജോലികളെല്ലാം ചെയ്ത ശംസുദ്ധീൻ തൻ്റെ ക്രിക്കറ്റിനോടുള്ള അതിയായ താത്പര്യം കൊണ്ടും ആത്മാർത്ഥത കൊണ്ടുമാണു ഈ നേട്ടം കൈ വരിച്ചത്.
മലപ്പുറം ജില്ലയിലെ മംഗലശ്ശേരി എങ്കലാംപുറത്ത് അബ്ദുല്ലയുടെയും മറിയയുടെയും മകനായ ശംസുദ്ധീൻ പ്രവാസ ലോകത്തെ ഓരോ ഇന്ത്യക്കാരനും അഭിമാനമായി മാറിയിരിക്കുകയാണിപ്പോൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa