മക്കയിൽ ബസ് സർവീസിനു അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള കരാറിൽ ഗവർണ്ണർ ഒപ്പിട്ടു
മക്ക പബ്ളിക് ബസ് സർവീസിനു അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള കരാറിൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഒപ്പിട്ടു. ബസ് സർവീസുകൾക്ക് സുഗമമായ പാതയൊരുക്കലും ബസ് സ്റ്റോപ്പുകളിൽ കുടകൾ സ്ഥാപിക്കലുമാണു കരാർ വ്യവസ്ഥ.
അൽ ഉയൂനി ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് കോൺട്രാക്റ്റിംഗ് കംബനിയുമായാണു കരാർ ഒപ്പിട്ടിരിക്കുന്നത്. മക്ക റീജ്യൺ ഡെവല്പമെൻ്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണ പ്രവൃത്തികൾ നടക്കുക. 18 മാസത്തിനുള്ളിൽ ജോലികൾ തീർത്തിരിക്കണമെന്നാണു കരാർ വ്യവസ്ഥ. 325 മില്ല്യൻ റിയാലാണു ഇതിനായി അനുവദിച്ചിരിക്കുന്നത്.
500 ബസ് സ്റ്റോപ്പുകൾ, കുടകൾ, സീറ്റുകൾ, 300 കിലോമീറ്റർ നെറ്റ് വർക്കിൽ സൂചനാ ബോഡുകൾ, ഹറമിനു ചുറ്റും നാലു മെയിൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ, 35,000 സ്ക്വയർ മീറ്ററിൽ ടാറിംഗ്, 3000 സ്ക്വയർ മീറ്റർ പാസഞ്ചർ ബർത്ത്, ഇലക്ട്രിക് എലവേറ്റർ അടക്കമുള്ള 7 നടപ്പാലങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ കരാറിൽ ഉൾപ്പെടുന്നുണ്ട്.
പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഹറമിനു ചുറ്റുമുള്ള തിരക്കുകളും ട്രാഫിക് ബ്ലോക്കുകളുമെല്ലാം പാടെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa