യു എ ഇയിൽ സ്പോൺസറുടെ അനുമതി കൂടാതെ പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്ന സന്ദർഭങ്ങൾ അറിയാം
യു എ ഇയിൽ സ്പോൺസറുടെ അനുമതി കൂടാതെ ഒരു തൊഴിലാളിക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്ന അവസരങ്ങൾ നിരവധിയാണു.
ശംബളം 60 ദിവസത്തിലധികം വൈകിയാൽ സ്പോൺസറുടെ അനുമതിയില്ലാതെ പുതിയ വർക്ക് അനുവദിക്കും, കംബനി അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. അതോടൊപ്പം സ്പോൺസറുടെ നിഷേധാത്മകമായ നിലപാട് മൂലം പരിഹരിക്കാൻ സാധിക്കാത്ത തൊഴിൽ തർക്കം ഉടലെടുക്കുംബോഴും പുതിയ വർക്ക് പെർമിറ്റ് അനുവദിക്കും.
തൊഴിൽ തർക്കങ്ങൾ കോടതിയിലേക്ക് മാറ്റേണ്ട അവസരങ്ങളിലും മുന്നറിയിപ്പില്ലാതെ കംബനിയിൽ നിന്ന് പിരിച്ച് വിട്ടാലും തൊഴിൽ കരാർ അസാധുവാക്കിയാലും തൊഴിലാളിയുടെ അവകാശങ്ങൾ അനുവദിക്കാതിരിക്കുകയോ സർവീസ് ആനുകൂല്യങ്ങൾ നൽകാതിരിക്കുകയോ ചെയ്താലുമെല്ലാം സ്പോൺസറുടെ അനുമതി കൂടാതെ ഒരു തൊഴിലാളിക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa