Sunday, April 20, 2025
Top StoriesU A E

മസാജിനു പോയ വിദേശിയെ കെട്ടിയിട്ട് പണം കവർന്ന വനിതകൾക്ക് തടവ് ശിക്ഷ

ദുബായ്: മസാജിനെന്ന പേരില്‍ നേപ്പാളി പൗരനെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച് വൻ തുക കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. നാലു സ്ത്രീകളും നൈജീരിയക്കാരാണു.

വഴിയിൽ വെച്ച് കിട്ടിയ ബിസിനസ് കാര്‍ഡിൽ നിന്നാണു മസാജ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഡ്രൈവർ ജോലി ചെയ്തിരുന്ന നേപ്പാള്‍ പൗരന് ലഭിച്ചത്. നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ട ഇയാളോട് പ്രതികൾ അവരുടെ താമസ സ്ഥലത്ത് വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

റൂമിനകത്ത് കയറിയ നേപ്പാളിയെ നാല് സ്ത്രീകള്‍ ചേര്‍ന്ന് കെട്ടിയിടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന 60,300 ദിര്‍ഹം കൈക്കലാക്കുകയും ചെയ്തു.

ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെട്ട നേപ്പാളി പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിലൂടെ പോലീസ് പ്രതികളെ പിടികൂടുകയും ചെയ്യുകയായിരുന്നു. തടവ് ശിക്ഷക്ക് ശേഷം നാലു പ്രതികളെയും നാടു കടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്