Monday, September 23, 2024
FootballQatarSportsTop Stories

ഏഷ്യൻ കപ്പ് സെമിയിൽ ഖത്തർ 4 ഗോളിനു യു എ ഇയെ തകർത്തു

ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ഖത്തറിനു ഉജ്ജ്വല വിജയം. മടക്കമില്ലാത്ത നാലു ഗോളുകൾക്കാണു ഖത്തർ ആതിഥേയരായ യു എ ഇയെ തോൽപ്പിച്ചത്.

22 ആം മിനുട്ടിൽ ഖോക്കിയും 37 ആം മിനുട്ടിൽ അല്മോസ് അലിയും 80 ആം മിനിട്ടിൽ ഹസൻ അൽ അയ്ഡോസും ഇഞ്ചുറി ടൈമിൽ ഹാമിദ് ഇസ്മയിലുമാണു ഖത്തറിനു വേണ്ടി ഗോളുകൾ നേടിയത്.

യു എ ഇയുടെ മുഹമ്മദ് ഇസ്മയിൽ അഹ്മദ് ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

രാഷ്ട്രീയ വൈരം നില നിൽക്കുന്നതിനാൽ അന്താരാഷ്ട്രാ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയ മത്സരമായിരുന്നു ഇന്നത്തേത്.

കഴിഞ്ഞ ദിവസം മടക്കമില്ലാത്ത 3 ഗോളുകൾക്ക് ഇറാനെ തോൽപ്പിച്ച ജപ്പാനുമായിട്ടായിരിക്കും ഖത്തർ ഫൈനലിൽ ഏറ്റ് മുട്ടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്