അഴിമതി; സൗദിയിൽ 126 ഉദ്യോഗസ്ഥർ സസ്‌പെൻഷനിൽ
സൗദിയിലെ വിവിധ മുനിസിപ്പാലിറ്റികളിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 126 ഉദ്യോഗസ്ഥർ അഴിമതിയുടെ പേരിൽ സസ്‌പെൻഷനിലായതായി സൗദി മുനിസിപ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.
അധികാരമുപയോഗിച്ച് കുറ്റ കൃത്യങ്ങളും അഴിമതിയും വിവിധ തലങ്ങളിൽ നടത്തിയവർ അറസ്റ്റിലായവരിൽ ഉണ്ട്.
റിയാദ്, ജിദ്ദ, മക്ക, അൽ അഹ്സ, അൽ ബാഹ, അൽ ജൗഫ്, നോർത്തേൺ ബോഡർ, ശർഖിയ, ത്വാഇഫ്, തബൂക്ക്, ജിസാൻ, ഹായിൽ, ഹഫർ ബാത്വിൻ, നജ്രാൻ, ഖസീം എന്നീ സ്ഥലങ്ങളിലെ മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരാണു സസ്‌പെൻഷനിലായത് . ഇവർക്കെതിരെ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa