ദുബൈയിൽ നിന്നും മസ്ക്കറ്റിലേക്കുള്ള ബസ് സർവീസ് ജനകീയമാകും
ദുബൈയിൽ നിന്നും മസ്ക്കറ്റിലേക്ക് ആരംഭിച്ച പുതിയ ബസ് സർവീസ് ജനപ്രിയമാകുമെന്ന് വിലയിരുത്തൽ. വൺ വേ ടിക്കറ്റിനു 55 ദിർഹമും റ്റൂ വേ ടിക്കറ്റിനു 90 ദിർഹമുമാണു ചാർജ്ജ്.
ദിനം പ്രതി മൂന്ന് ട്രിപ്പുകളാണു നിലവിലുള്ളത്. 6 മണിക്കൂറാണു ദുബൈയിൽ നിന്ന് മസ്റ്റ്ക്കറ്റിലേക്കെത്താനുള്ള സമയം.
വൈഫൈ സൗകര്യം ലഭ്യമായ ബസ് അത്യാധുനിക സുരക്ഷാ സംവിധാനമുള്ളതാണെന്ന പ്രത്യേകത കൂടെയുണ്ട്. 50 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa