വിദേശികൾക്കുള്ള വിസ നിരോധനം ഒമാൻ വീണ്ടും നീട്ടി
മസ്ക്കറ്റ്: ചില പ്രഫഷനുകൾക്ക് ഒമാൻ സർക്കാർ ബാധകമാക്കിയിരുന്ന വിസ നിരോധനം വീണ്ടും നീട്ടി. ആറു മാസത്തേക്ക് കൂടി നിരോധനം നില നിൽക്കുമെന്നാണു ഔദ്യോഗികമായി അധികൃതർ പ്രഖ്യാപിച്ചത്.
കംബ്യൂട്ടർ എഞ്ചിനീയർ, പബ്ളിക് റിലേഷൻ സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്റ്റ്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റ്, ബിസിനസ് സ്പെഷ്യലിസ്റ്റ് , സെയിൽസ് സ്പെഷ്യലിസ്റ്റ് എന്നിവയെല്ലാം നിരോധിത പ്രഫഷനുകളിൽ ഉൾപ്പെടുന്നുണ്ട്.
87 പ്രഫഷനുകളിൽ വിസ നിരോധനം പ്രഖ്യാപിച്ച് 2018 ആദ്യത്തിലായിരുന്നു മാൻ പവർ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. പിന്നീട് നിരോധനം പുതുക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa