22,000 കിലോഗ്രാം ഇറക്കുമതി ചെയ്ത മസാലക്കൂട്ടുകൾ നശിപ്പിച്ചു
ഫിലിപൈൻസി ൽ നിന്ന് ഇറക്കു മതി ചെയ്ത മസാലക്കൂട്ടുകൾ കുവൈത്ത് ഫുഡ് ആൻ്റ് ന്യൂട്രീഷ്യൻ അതോറിറ്റി പിടിച്ചെടുത്ത് നശിപ്പിച്ചു. ശുവൈഖ് പോർട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു 22,912 കിലോഗ്രാം മസാലക്കൂട്ടുകൾ എത്തിയത്.
ചിക്കൻ ഫ്ളേവറുകൾ ഇറക്കുമതി ചെയ്ത സാധനങ്ങളിൽ ഉൾപ്പെട്ടിരുന്നു. 2017 ആഗസ്ത് 30 മുതൽ ഫിലിപൈൻസിൽ നിന്ന് ചിക്കൻ ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചിട്ടുണ്ട്.
1450 കാർട്ടണുകളിൽ 70 കാർട്ടൺ ചിക്കൻ മിക്സ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവ നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa