സൗദിയിൽ ഇനി ഹുറൂബാക്കാൻ കടമ്പകളേറെ
സൗദിയിൽ ഇനി മുതൽ സ്പോണ്സർക്ക് ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ ചില നിബന്ധനകൾ കൂടി പാലിച്ചിരിക്കണം. സ്പോൺസർക്ക് തോന്നിയ പോലെ ഹുറൂബാക്കാൻ സാധിക്കില്ല.
പുതിയ നിബന്ധന പ്രകാരം തൊഴിലാളി ജോലിയിൽ തുടരുന്ന അവസ്ഥയിലായിരിക്കണം ഹുറൂബ് രേഖപ്പെടുത്തേണ്ടത്. അതേ സമയം സ്ഥാപനത്തിനിതിരെ എന്തെങ്കിലും പരാതി നിലവിലുണ്ടാകാനും പാടില്ല.
തൊഴിലാളിയുടെ ഇഖാമയും വർക്ക് പെർമിറ്റും കാലാവധി ഉള്ളതായിരിക്കണം അല്ലെങ്കിൽ അടുത്ത ദിനങ്ങളിൽ മാത്രം കാലാവധി തീർന്നതായിരിക്കണം എന്നും ഹുറൂബ് രേഖപ്പെടുത്തുന്നതിനുള്ള നിബന്ധനയാണു.
ഇവയെല്ലാം യോജിക്കുന്നുണ്ടെങ്കിൽ സ്ഥാപനത്തിൻ്റെ ഓൺലൈൻ പോർട്ടൽ വഴിയാണു ഹുറൂബ് ഫയൽ ചെയ്യേണ്ടത്. ഹുറൂബ് ഫയൽ ചെയ്താലും എല്ലാ നടപടിക്രമങ്ങളും പാലിച്ചെങ്കിൽ മാത്രമേ ഹുറൂബ് രേഖപ്പെടുത്തൂ.
ഹുറൂബ് രേഖപ്പെടുത്തപ്പെട്ട തൊഴിലാളിയുടെ മൊബൈലിൽ ഇത് സംബന്ധിച്ച് മെസ്സേജ് ലഭിക്കും. സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി തൊഴിലാളിക്ക് ഹുറൂബിനെതിരെ വിയോജിപ്പ് രേഖപ്പെടുത്താൻ സാധിക്കും. എന്നാൽ ഹുറൂബാക്കി ഒരു വർഷം കഴിഞ്ഞ ശേഷം ഹുറൂബാക്കിയതിനെതിരെയുള്ള പരാതി സ്വീകരിക്കില്ല.
പുതിയ നിബന്ധനകൾ വിസക്കച്ചവടവും ചൂഷണവുമെല്ലാം തടയുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa