കാർപ്പറ്റ് സെയിൽസിൽ സൗദി വനിതകളും എത്തിത്തുടങ്ങി
സൗദിവത്ക്കരണ തീരുമാനങ്ങളെ ശരി വെച്ച് കൊണ്ട് 12 റീട്ടെയ്ൽ മേഖലകളിലേക്ക് സൗദി യുവത്വം കടന്ന് വരുന്നതായി റിപ്പോർട്ടുകൾ.
ജിദ്ദയിലെ ഒരു കാർപ്പറ്റ് ഷോപ്പിൽ ജോലി ചെയ്യുന്ന സൗദി യുവതിയുടെ ചിത്രം പ്രമുഖ പത്രം പുറത്ത് വിട്ടു. സ്ത്രീകൾ ധാരാളമായി തൊഴിൽ മേഖലയിലേക്ക് കടന്ന് വരുന്നുണ്ടെന്നാണു സൂചന.
12 വ്യത്യസ റീട്ടെയില് മേഖലകളിൽ 70 ശതമാനം സൗദിവത്ക്കരണം നിർബന്ധമാക്കിയതിനെത്തുടർന്ന് ധാരാളം സൗദി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa