സിറിയയിൽ നിന്ന് വിദേശ സേനകൾ പിൻവാങ്ങുമെന്ന് സൗദിയുടെ പ്രതീക്ഷ
സിറിയൻ സംഘർഷം പരിഹരിക്കുന്നതിനും അതിൻ്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും വിദേശ സേനകൾ പിൻവലിയുന്നതിനുമായുള്ള ഒരു പ്രമേയമാണു സൗദി പ്രതീക്ഷിക്കുന്നതെന്ന് സൗദി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോറിൻ അഫയേഴ്സ് ആദിൽ ജുബൈർ പ്രസ്താവിച്ചു.
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ-അറബ് ലീഗ് മന്ത്രി തല മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു ആദിൽ ജുബൈർ.
യു എൻ പ്രമേയം 2254 ൽ സിറിയൻ പരമാധികാരം പ്രത്യേകം പരാമർശിക്കുന്നുണ്ടെന്നും അറബ് രാജ്യങ്ങളോടൊത്ത് ചേർന്ന് അത് സാക്ഷാത്ക്കരിക്കുകയാണു സൗദിയുടെ ലക്ഷ്യമെന്നും ആദിൽ ജുബൈർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa