നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ജവാസാത്തിൻ്റെ മുന്നറിയിപ്പ്
റിയാദ്: താമസ കുടിയേറ്റ നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ജവാസാത്ത് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴയും 5 വർഷത്തേക്ക് റിക്രൂട്ട്മെൻ്റ് വിലക്കും നേരിടേണ്ടി വരും.
കൂടാതെ സ്ഥാപന മേധാവിക്ക് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മേധാവി വിദേശിയാണെങ്കിൽ തടവിനു ശേഷം നാടു കടത്തും. കുറ്റം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാക്കുമെന്നും അറിയിപ്പിൽ ഓർമ്മപ്പെടുത്തി.
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ സഹായിക്കുന്ന വ്യക്തികൾക്ക് 6 മാസം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും. വിദേശിയാണെങ്കിൽ ശിക്ഷക്ക് ശേഷം നാടു കടത്തും.
സൗദിയിലേക്ക് വിസിറ്റിംഗ് വിസയിലെത്തുന്നവർ നിയമ നടപടികൾ നേരിടാതിരിക്കാൻ നിശ്ചിത കാലാവാധി കഴിയുന്നതിനു മുംബ് രാജ്യം വിടണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa