Monday, September 23, 2024
DubaiTop StoriesU A E

ട്രാഫിക് പിഴകൾക്ക് 100 ശതമാനം വരെ ഇളവുമായി ദുബൈ പോലീസ്

ദുബൈ: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് പിഴകൾക്ക് 100 ശതമാനം വരെ ഇളവ് അനുവദിക്കുന്ന പദ്ധതിയുമായി ദുബൈ പൊലീസ്. ദുബൈ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയാണു ഇത് സംബന്ധിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

ഒരു വര്‍ഷം നിയമങ്ങള്‍ പാലിക്കുന്നതില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന് നിരീക്ഷിച്ച ശേഷം അതിന് അനുസൃതമായി മാത്രം പിഴ ഈടാക്കാനാണ് തീരുമാനം. വര്‍ഷം മുഴുവന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ പഴയ ട്രാഫിക് പിഴകൾ അടയ്ക്കേണ്ടിവരില്ല എന്നും ജനറൽ അബ്ദുല്ല ഖലീഫ അറിയിച്ചു.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനോ വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകള്‍ക്കോ പഴയ പിഴ അടച്ച് തീര്‍ക്കേണ്ടതില്ല. പിഴ തുക അക്കൗണ്ടില്‍ നിന്ന് പിന്നീട് ഈടാക്കുന്നതാണു

ദുബൈ പോലീസിൽ നിന്ന് ലഭിച്ച പിഴകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന് പോലീസ് കമാണ്ടർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്