ഒമാനിൽ ടാക്സി മീറ്റർ ചാർജ്ജ് തൃപ്തികരമല്ലെങ്കിൽ തുക വാക്ക് പറഞ്ഞുറപ്പിക്കാം
ടാക്സി മീറ്റർ ചാർജ്ജിൽ യാത്രക്കാരൻ സംതൃപ്തനല്ലെങ്കിൽ ഡ്രൈവറോട് ഒരു നിശ്ചിത തുക പറഞ്ഞുറപ്പിച്ച് യാത്ര ചെയ്യാമെന്ന് ഒമാൻ ഗതാഗത വകുപ്പ് അറിയിച്ചു.
അതേ സമയം മീറ്റർ ചാർജ്ജ് ഈടാക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും യാത്ര തുടങ്ങിയത് മുതൽ തന്നെ മീറ്റർ പ്രവർത്തിപ്പിച്ചിരിക്കണമെന്നും നിബന്ധനയാണു.
ചാർജ്ജുകൾ ക്രമീകരിക്കുന്നതിനാണു മീറ്ററുകളെന്നും എങ്കിലും കസ്റ്റമറും ഡ്രൈവറും തമ്മിൽ ഒരു തുകക്ക് വാക്കാൽ കരാറുറപ്പിച്ചാൽ അത് നടപ്പാക്കുന്നതിനു വിരോധമില്ലെന്നും ഗതാഗത വകുപ്പ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa