തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ഇന്ത്യയിൽ നിന്നുള്ള കോഴിയിറക്കുമതിക്ക് വിലക്കേർപ്പെടുത്തി

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കോഴികളടക്കമുള്ള പക്ഷികൾക്കും അനുബന്ധ ഉത്പന്നങ്ങൾക്കും കുവൈത്ത് വിലക്കേർപ്പെടുത്തി.

ഇന്ത്യ പക്ഷിപ്പനി മുക്തമായാൽ വിലക്ക് ഒഴിവാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

അതിനിടെ ആമാശയ സംബന്ധമായ രോഗം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനക്കൊടുവിൽ അൽ റായ് പക്ഷി മാർക്കറ്റിലെ മുഴുവൻ പക്ഷികളെയും കൊന്നൊടുക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്