ഫിഫ റാങ്കിങ്ങിൽ ഖത്തറിന് വന്പിച്ച മുന്നേറ്റം
ഏഷ്യൻ കപ്പ് കിരീട നേട്ടത്തോടെ, ഫിഫ റാങ്കിങ്ങിൽ വന്പിച്ച മുന്നേറ്റം നടത്തി ഖത്തർ.
ഏഷ്യാ കപ്പ് തുടങ്ങുമ്പോൾ 93 ആം സ്ഥാനത്തായിരുന്ന ഖത്തർ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 55 ആം റാങ്കിൽ എത്തി. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനമാണ് ഖത്തറിനെ മുന്നിലെത്താൻ സഹായിച്ചത്. ഇതോടെ ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യമായി ഖത്തർ ആദ്യ അഞ്ചിലെത്തി. 1993 നു ശേഷമുള്ള ഖത്തറിന്റെ ഏറ്റവും ഉയർന്ന റാങ്കാണ് ഇത്.
അതേസമയം ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തറിനോട് പരാജയപ്പെട്ടെങ്കിലും ജപ്പാനും പുതിയ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി. 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അവർ 27 ആം റാങ്കിലെത്തി. എന്നാൽ ആദ്യ റൗണ്ടിൽ പുറത്തായതോടെ ഇന്ത്യയുടെ റാങ്കിങ് വീണ്ടും താഴേക്ക് പോയി. ആദ്യ നൂറിൽ ഇടം പിടിച്ചിരുന്ന ഇന്ത്യ പുതിയ ലിസ്റ്റിൽ 103 ആം സ്ഥാനത്താണ്. ബെൽജിയം പുതിയ ലിസ്റ്റിലും ഒന്നാം റാങ്ക് നിലനിർത്തി. ഫ്രാൻസും ബ്രസീലുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa