ഖത്തർ മിലാനിൽ കോൺസുലേറ്റ് തുറന്നു
മിലാനിൽ ഖത്തറിൻ്റെ കോൺസുലേറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ: അഹ്മദ് ബിൻ ഹസൻ ഹമ്മാദിയാണു ഉദ്ഘാടനം നിർവ്വഹിച്ചത്.
ഖത്തർ ഇറ്റാലിയൻ ബന്ധം ശക്തിപ്പെടുന്നതിൻ്റെ സൂചനയായാണു കോൺസുലേറ്റ് തുറക്കാനായതിനെ ഹമ്മാദി വിശേഷിപ്പിച്ചത്.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വാണിജ്യ നിക്ഷേപ വികസന ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കോൺസുലേറ്റ് തുറന്നതിലൂടെ സാധ്യമാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
