കാരണമില്ലാതെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട തൊഴിലാളിക്ക് 10 ലക്ഷം റിയാൽ നൽകാൻ വിധി
അകാരണമായി ജോലിയിൽ നിന്ന് പിരിച്ച് വിട്ട സൗദി പൗരനു കംബനി ഒരു മില്ല്യൻ റിയാൽ നഷ്ട പരിഹാരം നൽകണമെന്ന് റിയാദ് ലേബർ കോർട്ട് ഉത്തരവിട്ടു.
ജീവനക്കാരൻ്റെ ശംബളവും സർവീസ് ബെനെഫിറ്റും കൂടെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ മാത്രം 2700 കേസുകളിലാണു സൗദിയിലെ ലേബർ കോർട്ടുകൾ വിധി പറഞ്ഞത്. 5 ലേബർ കോർട്ടുകൾ കഴിഞ്ഞ നവംബറിൽ നീതിന്യായ വകുപ്പ് ആരംഭിച്ചതിനു ശേഷം അതി വേഗതയിലാണു കേസുകൾ വിധിയാകുന്നതെന്നത് പ്രവാസികൾക്കും വലിയ പ്രതീക്ഷയാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa