ഇന്ത്യക്കാരൻ ജോലിസ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി യുവതി
ഇന്ത്യക്കാരനായ സഹപ്രവർത്തകൻ തൻ്റെ കൈ കടന്ന് പിടിക്കുകയും മോശം വാക്കുകളുപയോഗിക്കുകയും ചെയ്തതാായി സൗദി യുവതി വെളിപ്പെടുത്തി. പരാതിപ്പെട്ട തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായും യുവതി പറഞ്ഞു. റൊറ്റാനാ ചാനലിലെ സയ്യിദതീ എന്ന പരിപാടിയിലാണു യുവതി മനസ്സ് തുറന്നത്.
താനും ഇന്ത്യക്കാരനും ഒരു ഹോട്ടലിലെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇന്ത്യക്കാരനു ജോലി സംബന്ധിച്ചല്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനായിരുന്നു താത്പര്യമെന്നും അവസാനം അത് തൻ്റെ കൈ പിടിക്കുന്നതിൽ വരെയെത്തിയെന്നുമാണു യുവതി വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ഹോട്ടൽ അഡ്മിനിസ്റ്റേഷനിൽ പരാതിപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണു ചെയ്തത്. ഓഫീസിൽ കാമറയില്ല എന്ന ധൈര്യത്തിൽ പോലീസിൽ പരാതിപ്പെടാൻ ഹോട്ടലിലെ ഒരുദ്യോഗസ്ഥൻ തന്നെ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.
സംഭവം ഒതുക്കുന്നതിനായി ഹോട്ടലധികൃതർ 3 മാസത്തെ ശംബളം ഓഫർ ചെയ്തതായും പ്രശ്നം ഈസ്റ്റേൺ പ്രൊവിൻസ് ഗവർണ്ണറേറ്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുവതി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa