മസ്ക്കറ്റ് എയർപോർട്ടിൽ സൗജന്യ സമയം കഴിഞ്ഞുള്ള ഓരോ പത്ത് മിനുട്ടിനും ചാർജ്ജ് ഈടാക്കും
യാത്രക്കാരെ യാത്രയയക്കാനോ സ്വീകരിക്കാനോ എത്തുന്നവർ മസ്ക്കറ്റ് എയർപോർട്ടിൽ പത്ത് മിനുട്ടിലധികം ചെലവഴിച്ചാൽ 2 ഒമാനി റിയാൽ ഫീസ് ഈടാക്കും. ശേഷമുള്ള ഓരോ 10 മിനിട്ടിനും 2 റിയാൽ വീതം ഈടാക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
മസ്ക്കറ്റ് എയർപോർട്ടിൽ യാത്രക്കാരെ പിക്ക് അപ് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും മാത്രം എത്തുന്നവർക്ക് 10 മിനിട്ട് സൗജന്യ മിനുട്ട് അനുവദിച്ചിട്ടുണ്ട്. ഈ പത്ത് മിനിട്ട് സൗജന്യ സമയം കഴിഞ്ഞും വാഹനങ്ങൾ എടുക്കാത്തവർക്കാണു ഫീസ് ഈടാക്കുക.
ഫെബ്രുവരി 10 മുതൽ ഈ രീതിയിൽ ചാർജ്ജ് ഈടാക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ട്രാഫിക് ബ്ളോക്ക് തീരെ ഇല്ലാതാക്കാനുള്ള പ്ളാൻ പ്രകാരമാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa