തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഭർത്താവിന്റെ ആദ്യഭാര്യയിൽ ഉണ്ടായിരുന്ന കുട്ടിയെ കഴുത്തറുന്നു കൊന്ന സൗദി യുവതിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അൽ അഹ്സയിൽ കൊലപാതകക്കേസിൽ പ്രതിയായ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തൻ്റെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലുണ്ടായിരുന്ന ആറു വയസ്സുകാരി പെൺ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനാണു സ്വദേശി യുവതിയെ വധ ശിക്ഷക്ക് വിധേയയാക്കിയത്. സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയ ശേഷമായിരുന്നു കൃത്യം നടത്തിയത്.

പ്രതി കുറ്റക്കാരിയാണെന്ന് ബോധ്യപ്പെട്ടതിനാൽ വധ ശിക്ഷക്ക് വിധേയയാക്കാനുള്ള കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പാക്കാൻ റോയൽ ഓർഡർ പുറപ്പെടുവിക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്