തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി കിരീടാവകാശി ഹറം വികസന പ്രവൃത്തികൾ വിലയിരുത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഇന്നലെ മക്കയിലെത്തി ഹറം വികസന പ്രവൃത്തികൾ പരിശോധിച്ചു വിലയിരുത്തി.

വിശുദ്ധ കഅബയെ ത്വവാഫ് ചെയ്ത കിരീടാവകാശി കഅബക്കുള്ളിൽ പ്രവേശിച്ച് നമസ്ക്കാരം നിർവ്വഹിച്ച ശേഷം കഅബക്കകത്തെ ചുമർ സുഗന്ധമുപയോഗിച്ച് കഴുകുകയും ചെയ്തു.

ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസിനും മറ്റു പ്രമുഖരുമൊത്ത് ഹറം വികസന പ്രവൃത്തികളും തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും കിരീടാവകാശി പരിശോധിച്ച് വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്