Thursday, November 28, 2024
Dammam

വർണ്ണതാളലയ സംഗമമൊരുക്കി ഓഐസിസി ദമ്മാം വനിതാവേദി വാർഷികാഘോഷം

കിഴക്കൻ പ്രവിശ്യക്ക് അവിസ്മരണീയമായ ഉത്സവപ്രതീതിയൊരുക്കി ഓഐസിസി റീജണൽ വനിതാവേദി വാർഷികാഘോഷം ദമ്മാമിൽ അരങ്ങേറി. രാഷ്ട്രീയ സാമൂഹികസാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ എന്നും വേറിട്ട പ്രവർത്തനവുമായി പ്രവിശ്യയിൽ നിറഞ്ഞു നിൽക്കുന്ന വനിതാ വേദിയുടെ വാർഷികം വൈവിധ്യമാർന്ന മത്സരങ്ങളുടേയും, കലാപരിപാടികളുടേയും അകമ്പടിയോടെയാണ് കൊണ്ടാടിയത്.

വനിതാവേദി പ്രസിഡണ്ട് ഡോക്ടർ സിന്ധു ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്‌ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ മതേതരമൂല്യങ്ങളെ വീണ്ടെടുക്കാനായി നാഷണൽ കോൺഗ്രസ്സിന്റെ മുൻനിരപ്പോരാളികളായി രാഹുൽ ഗാന്ധിയും, ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയതോടെ, ഇന്ത്യൻ ജനതയ്‌ക്കൊപ്പം പ്രവാസികളും ആവേശത്തിലാണ്. ഈ പ്രവാസിമണ്ണിൽ നിന്നുകൊണ്ട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നവ ഊർജത്തോടെ നേരിടുവാൻ , കോൺഗ്രെസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ വനിതാവേദിയുടെ പ്രവർത്തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

51952949_2321458724531199_6159929747615776768_n.jpg

ഓഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൾ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ, ജനറൽ സെക്രട്ടറി ഇ.കെ. സലിം, ട്രെഷറർ റഫീഖ് കൂട്ടിലങ്ങാടി, യൂത്ത് വിങ് പ്രസിഡന്റ് നബീൽ നെയ്തല്ലൂർ, വനിതാ വേദി വൈസ് പ്രസിഡന്റുമാരായ സഫിയ അബ്ബാസ്, രാധികാ ശ്യാംപ്രകാശ്, സെക്രട്ടറി ഡോക്ടർ ഫൗഷാ ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്ധു സന്തോഷ്, ഹുസ്ന ആസിഫ്, തെസ്നി റിയാസ് എന്നിവർ ആശംസകളർപ്പിച്ചു . പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി എക്സിക്യൂട്ടീവ് അംഗം സിന്ധു സന്തോഷിനും, ദമ്മാമിലെ പ്രമുഖ നൃത്താധ്യാപിക സൗമ്യാ വിനോദിനും ചടങ്ങിൽ യാത്രയയപ്പ് നൽകി.

വനിതാവേദി ജനറൽ സെക്രട്ടറി ഷിജിലാ ഹമീദ് സ്വാഗതവും , ഗീതാ മധുസൂദനൻ നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ചു നടത്തിയ, ഇന്ത്യൻ സ്വാതന്ത്ര്യവും, ഭരണഘടനയും, ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സുമായി ബന്ധപ്പെട്ട വനിതാ രത്നങ്ങളെ കുറിച്ചുള്ള ചിത്രപ്രദർശനം കാണികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു. വനിതാവേദി വാർഷികാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ വായനാമത്സരത്തിന്റെ ഫൈനൽ വാര്‍ഷികാഘോഷ വേദിയില്‍ അരങ്ങേറി.

vani.jpg

പുരുഷവിഭാഗത്തിൽ ശിവദാസ്, നഹാസ് എന്നിവരും, വനിതാവിഭാഗത്തിൽ ഫെബിൻ തസ്‌നീം, ലീനാ ഉണ്ണികൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. മാലിക്ക്‌ മഖ്ബൂൽ സിൽവി പൗൾ എന്നിവർ വിധികർത്താക്കളായിരുന്നു. പെയിന്റിംഗ് മത്സരത്തിൽ ഷഹനാസ് അസീസ്, ഫാത്തിമ്മ സൽവ, സബീന അഷ്റഫ് എന്നിവരും, കാർട്ടൂൺ മത്സരത്തിൽ സജ്‌നീ അഫ്താബ്, ഷബ്‌ന ഗഫൂർ, ഹബീബ് അമ്പാടൻ എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വാർഷികത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യയ്ക്ക് തിരുവാതിര, ഒപ്പന, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടോടി നുത്തം, ദേശഭക്തി സന്ദേശവുമായി തീം ഡാൻസ്, കോമഡി ഡാൻസ്, ഗാനമേള എന്നിവയെല്ലാം കൊഴുപ്പേകി. ജസീർ കണ്ണൂർ, ജോബിൻ, സൗജന്യ ശ്രീകുമാർ, കല്യാണി ബിനു, അസ്‌ലം ഫറോക്ക്, നിജിൽ മുരളി സഞ്ജയ് രാജ്, എന്നിവരുടെ ഗാനങ്ങളും, അനാമിക അനിൽ, റാഹിൽ സലിം, മാനസാ മധുസൂദനൻ , അമൃതാ സന്തോഷ് , എന്നിവരുടെ നൃത്തങ്ങളും, ഓഐസിസി അൽഹസ, ഓഐസിസി കുടുംബവേദി ജുബൈൽ, ജെയ്‌നി ജോജു, സൗമ്യ വിനോദ്,  വിദ്യാ പ്രമോദ്, സരിതാ നിതിൻ, ശില്പാ നൈസിൽ, ഷഹീൻ, മോഹനൻ മാഷ്, അറേബ്യൻ റോക്ക് സ്റ്റാർസ് ടീം ഇഷ്ഖ് എന്നിവർ അണിയിച്ചൊരുക്കിയ നൃത്തരൂപങ്ങളും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഹാളിൽ തിങ്ങി നിറഞ്ഞ ജനങ്ങളുടെ ആരവങ്ങൾക്കൊണ്ട് മുഖരിതമായ വാർഷികാഘോഷങ്ങൾക്ക്‌ കുമാരി അസ്‌ന ഷംസ് അവതാരകയായിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa