സ്പൈസ് ജെറ്റും കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവീസ് നടത്തും
സ്പൈസ്ജെറ്റിന്റെ ബോയിങ്ങ് 737 [MAX] ഏപ്രിൽ 20 മുതൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും സർവീസിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. 189 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഇതോടെ കരിപ്പൂരിൽ നിന്നും ഇനിയും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണു. മലേഷ്യയിലേക്കുള്ള എയർ ഏഷ്യ അടക്കമുള്ള വിമാനക്കംബനികൾ താമസിയാതെ കരിപ്പൂരിൽ നിന്ന് സർവ്വീസ് ആരംഭിക്കുമെന്നാണു സൂചനകൾ.
അതേ സമയം കരിപ്പൂരിലെ പുതിയ ടെർമിനൽ ഫിബ്രവരി 25ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഉൽഘാടനം ചെയ്യുമെന്ന് വ്യോമായാന വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് വ്യോമയാന വകുപ്പിന് എം.ഡി.എഫ് കഴിഞ്ഞ ദിവസം നൽകിയ കത്തിനാണു ഉദ്ഘാടനം 25 നു നടക്കുമെന്ന മറുപടി ലഭിച്ചത്.
120 കോടി രൂപ ചിലവിൽ നിർമ്മിച്ച വിശാലമായ അത്യാധുനിക സംവിധാനത്തോടെ പണി പൂർ ത്തിയായ ടെർമിനൽ സമുച്ചയം നിലവിൽ വരുന്നതോടെ കരിപ്പൂരിൽ നിലവിലുള്ള ടെർമിനലിൽ യാത്രക്കാർ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾക്ക് പരിഹാരമാകും.
പുതിയ ടെർ മിനൽ ഉടനെ കേന്ദ്ര മന്ത്രിയെ കൊണ്ട് ഉൽഘാടനം ചെയ്യിപ്പിക്ക ണമെന്നാവശ്യപ്പെട്ടു മലബാർ ഡെവലപ്മെൻ്റ് ഫോറം കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണംന്താനം വഴി വ്യോമയന വകുപ്പിനോടാവശ്യപ്പെട്ടിരുന്നതിന്റെ വെളിച്ചത്തിലാണ് ഫിബ്രവരി 25ന് ടെർമിനൽ കേന്ദ്ര മന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതായി എം.ഡി.എഫിന് വിവരം ലഭിച്ചതെന്ന് മലബാർ ഡെവലപ്മെൻ്റ് ഫോറം പ്രസിഡൻ്റ് കെ എം ബഷീർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa