സൗദിയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് 4 മരണം; ജാഗ്രതാ നിർദ്ദേശം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചക്കുള്ളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 4 പേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് പേർ തബൂക്ക് പ്രവിശ്യയിലും രണ്ട് പേർ മദീന പ്രവിശ്യയിലുമാണു മരിച്ചത്. അതി ശക്തമായ ജല പ്രവാഹത്തിൽ പെട്ടാണു നാലു പേരും മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിവിധ ഗവർണ്ണറേറ്റുകളും മുനിസിപ്പാലിറ്റികളും മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്.
154 പേരെ ഈ സമയത്ത് രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസിനു സാധിച്ചു. 111 പേരെ മദീനയിലും 29 പേരെ ഹായിലിലും റിയാദിലും തബൂക്കിലും 5 പേരെയും അൽ ജൗഫ് ഖസീം എന്നിവിടങ്ങളിൽ 2 പേരെയുമാണു രക്ഷപ്പെടുത്തിയത്. മഴയിൽ വീട് തകർന്ന 98 പേർക്ക് താത്ക്കാലിക അഭയം നൽകി.
താഴ്വരകളിൽ ഉല്ലാസ യാത്രക്ക് പോകരുതെന്നും മഴ വെള്ളം മൂലം ഉണ്ടായ തടാകങ്ങളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa