ഒമാനിൽ 200 വിദേശ നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടേക്കും
മസ്ക്കറ്റ്: ഒമാനിവത്ക്കരണ നടപടികളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ വിവിധ ആശുപത്രികളിലെ 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശി നഴ്സുമാരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം വിദേശ നഴ്സുമാരിൽ ആർക്കും ഇത് വരെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി അറിയില്ല. യോഗ്യരായ സ്വദേശികളെ തെരഞ്ഞെടുത്ത് നിയമനത്തിനുള്ള എല്ലാ കാര്യങ്ങളും തയ്യാറായ ശേഷമായിരിക്കാം വിദേശികളെ പിരിച്ച് വിടൽ ആരംഭിക്കുക എന്നാണു കരുതപ്പെടുന്നത്.
ഫാർമസിസ്റ്റ്, അസി. ഫാർമസിസ്റ്റ് തസ്തികകളിൽ ഉള്ള മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് ഏതാനും ദിവസങ്ങൾക്ക് മുംബ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരുന്നു.
ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി, സൊഹാർ, കസബ്, ഹൈമ, സീബ്, ബോഷർ, ഖൗല റോയൽ ആശുപത്രി എന്നീ ആശുപത്രികളിൽ ഒമാനി നഴ്സുമാരെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa