അബ്ഷിറിനെതിരെ സംഘടിത കാംബയിൻ; ആഭ്യന്തര മന്ത്രാലയം അപലപിച്ചു
ആഭ്യന്തര മന്ത്രാലയത്തിൻ്റെ 160 സേവനങ്ങൾ മൊബൈൽ ഫോൺ വഴിയും ഓൺലൈൻ വഴിയും ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ സംവിധാനത്തിനെതിരെയുള്ള പ്രചാരണത്തെ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി അപലപിച്ചു.
അബ്ഷിർ വഴി രഹസ്യമായി വ്യക്തി വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന തരത്തിലുള്ള സംഘടിതമായ വ്യാജ പ്രചാരണം നടക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണു അത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയത്.
160 ലധികം വിവിധ സേവനങ്ങളാണു അബ്ഷിർ ആപ്പ് വഴി സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകുന്നത്. പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും സ്ത്രീകൾക്കുമെല്ലാം അബ്ഷിർ ആപ് വഴി വീട്ടിലിരുന്ന് കൊണ്ട് സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്.
പ്രവാസി സമൂഹം ഈ അവസരത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് എതെങ്കിലും വാർത്ത ആരെങ്കിലും ഷെയർ ചെയ്താൽ അതിനെ പാടെ അവഗണിക്കുക. കാരണം അബ്ഷിർ വഴി ജവാസാത്തിൽ പോകാതെ തന്നെ നമ്മുടെ കാര്യങ്ങൾ വളരെ എളുപ്പം പൂർത്തിയാക്കാൻ സാധിക്കുന്നത് അബ്ഷിർ ഉപയോഗിക്കുന്നവർക്കെല്ലാം അനുഭവമുള്ളതാണു. അത് കൊണ്ട് അബ്ഷിറിനെതിരെ എന്തെങ്കിലും വോയ്സോ വാർത്തയോ കണ്ടാൽ ഷെയർ ചെയ്ത് വെറുതെ നിയമക്കുരുക്കുകളിൽ പെടാതിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa