ഒമാനിൽ മെർസ് വൈറസ് മൂലം ആശുപത്രി അടച്ചതായ വാർത്ത തെറ്റ്
സൊഹാർ ആശുപത്രി മെർസ് വൈറസ് മൂലം അടച്ചതായ വാർത്ത സൊഹാറിലെ ശൂറാ പ്രതിനിധി ഹിലാൽ അൽ സിർദാനി നിഷേധിച്ചു.
ആശുപത്രിയിലെ ഒരു ഭാഗത്തുണ്ടായിരുന്ന രോഗിക്ക് വൈറസ് ബാധയുണ്ടായതിനാൽ അയാളെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും പ്രക്രിയയിൽ ഇടപെട്ട ഡോക്ടർമാരടക്കമുള്ള സ്റ്റാഫുകളെ ഇതിനു ശേഷം പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇത് മൂലം ഡോക്ടർമാർ 45 മിനുട്ട് വൈകിയാണു വിസിറ്റിംഗിനെത്തിയത്. എന്നാൽ അപ്പോഴേക്കും ഹോസ്പിറ്റൽ അടച്ച് പൂട്ടിയെന്ന തരത്തിൽ പ്രചാരണം നടക്കുകയായിരുന്നു.
ജനങ്ങൾ കിവദന്തികളിൽ വിശ്വസിക്കരുതെന്നും സുപ്രധാന തീരുമാനങ്ങൾ മന്ത്രാലയ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa