സൗദി ജയിലിലുള്ള 2107 പാകിസ്ഥാനികളെ മോചിപ്പിക്കാൻ കിരീടാവകാശി നിർദ്ദേശിച്ചു
സൗദിയിലെ വിവിധ ജയിലുകളിലുള്ള 2107 പാകിസ്ഥാനികളെ വിട്ടയക്കുന്നതിനു കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നിർദ്ദേശിച്ചു.
2107 തടവുകാരെ ഉടൻ മോചിപ്പിക്കാനും ബാക്കിയുള്ളവരുടെ കേസുകൾ റിവ്യൂ ചെയ്യാനുമാണു കിരീടാവകാശി നിർദ്ദേശം നൽകിയതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈഷി അറിയിച്ചു.
കിരീടാവകാശിയുടെ പാക്സിഥാൻ സന്ദർശനത്തോടനുബന്ധിച്ച് 20 ബില്ല്യൻ ഡോളറിൻ്റെ നിക്ഷേപമാണു സൗദി അറേബ്യ പാകിസ്ഥാനിൽ നടത്തുക.
പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം കിരീടാവകാശി ഇന്ത്യയും ചൈനയും സന്ദർശിക്കും
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa