ജോലിക്കിടെ മരിച്ച വിദേശിയുടെ കുടുംബത്തിനു കമ്പനി 38 ലക്ഷം രൂപ ബ്ലഡ് മണി നൽകാൻ വിധി
അബുദാബി: ജോലിക്കിടെ അപകടത്തില്‍ മരണപ്പെട്ട ഏഷ്യൻ തൊഴിലാളിയുടെ കുടുംബത്തിന് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്ന് കോടതി വിധി. ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന് വ്യക്തമായിരുന്നു.
ബ്ലഡ് മണിക്ക് പുറമെ തൊഴിലാളിയുടെ കുടുംബത്തിന് കോടതി ചിലവും കമ്പനി നല്‍കണമെന്ന് വിധിയിലുണ്ട്. ജോലി സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണങ്ങള്‍ തകര്‍ന്നുവീണ് അവയുടെ ഇടയില്‍ പെട്ടായിരുന്നു തൊഴിലാളി മരിച്ചത്.
നേരത്തെ, ബ്ലഡ് മണി നല്‍കണമെന്ന് അബുദാബി പ്രാഥമിക കോടതി വിധിച്ചിരുന്നെങ്കിലും കമ്പനി ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപ്പീൽ കോടതി കംബനിയുടെ വാദങ്ങൾ നിരാകരിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിനു വൻ തുക നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa