Sunday, September 22, 2024
GCCSharjahTop Stories

ഷാർജയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് എളുപ്പമാവും; പുതിയ ഓൺലൈൻ സേവനങ്ങൾ നിലവിൽ വന്നു.

ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഡി.ഐ) പുതിയ ഓൺലൈൻ സേവനങ്ങൾ ഷാർജ പോലീസ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പു വരുത്തുന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഷാർജ പോലീസ് പുതിയ സേവനങ്ങൾ ആരംഭിച്ചത്.

ഇത് വഴി ഉപഭോക്താവിന്റെ സമയം ലാഭിക്കാനായി പുതിയ സ്മാർട്ട് സർവീസുകൾ എസ്.ഡി.ഐ വെബ്സൈറ്റിൽ ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെ ഷാർജ പോലീസ് അറിയിച്ചു. എസ്.ഡി.ഐ വെബ്സൈറ്റിൽ ഒരു സ്മാർട്ട് ആപ്പ്ലിക്കേഷനിലൂടെയാണ് പുതിയ സേവനങ്ങൾ ലഭ്യമാവുക.

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ, വിദൂര പഠനം, ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണർ ഫയൽ തുറക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോകത്തെമ്പാടുമായി നടപ്പിലാക്കിയ ഏറ്റവും നൂതനമായ ടെക്നോളജികളോടെയാണ് പുതിയ സേവനങ്ങൾ നടപ്പിലാക്കിയിട്ടുള്ളതെന്ന്, ഷാർജ ഡ്രൈവിംഗ് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്. കേണൽ ഹുമൈദ് സഈദ് അൽ ജലാഫ് പറഞ്ഞു. ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കായി ഓൺലൈൻ വഴി പേയ്‌മെന്റുകൾ നടത്താൻ കഴിയും എന്നും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q