Sunday, September 22, 2024
KuwaitTop Stories

കാറിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട കുവൈത്തിയെയും കാമുകിയേയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കാറിൽ വെച്ച് അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട കുവൈത്തി പൗരനേയും വിദേശിയായ കാമുകിയെയും ജഹ്ര പോലീസ് ഒരു കോ ഒപറേറ്റീവ് സൊസൈറ്റിക് പിറകിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഇവർ കാറിൽ അനാശാസ്യ പ്രവൃത്തികളിലേർപ്പെടുന്നത് മറ്റൊരു കുവൈത്തി സ്ത്രീ കാണുകയും അവർ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ റൂമിലേക്ക് വിളിച്ചു പറയുകയും ചെയ്തു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തുകയും, പോലീസിനെ കണ്ട് ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്ന രണ്ടു പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത ശേഷം രണ്ട് പേരെയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്