Sunday, September 22, 2024
QatarTop Stories

ഖത്തർ ഷോ 2019 ഉദ്ഘാടനത്തിനു ഐശ്വര്യാ റായി എത്തും

ഖത്തർ ഷോ 2019 ഉദ്ഘാടനച്ചടങ്ങിനു ബോളിവുഡ് നടി ഐശ്വര്യാ റായി എത്തുമെന്ന് ഖത്തർ എയർവൈസ് ഔദ്യോഗികമായി അറിയിച്ചു.

ഷോയുടെ ഒഫീഷ്യൽ പാർട്ണർ എന്ന നിലയിൽ എല്ലാ അതിഥികളെയും ഖത്തർ എയർവൈസ് തന്നെയാണു ദോഹയിലെത്തിക്കുന്നത്.

പ്രധാനമായും രത്നക്കല്ലുകളും ലക്ഷ്വറി വാച്ചുകളും ആഭരണങ്ങളുമാണു ഷോയുടെ ആകർഷണങ്ങൾ. ചൈനീസ് ജ്വല്ലറി ഡിസൈനർ ബ്യു ഹാൻ ക്സൂവും ഫാഷൻ ഡിസൈനർ ഗ്രേസ് ചെന്നും ഷോയിലെ പ്രധാന അതിഥികളായെത്തുന്നുണ്ട്.

ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻ്റ് കോൺഫറൻസ് സെൻ്ററിലാണു ഖത്തർ ഷോ 2019 നടക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്