ചരിത്രത്തിലാദ്യമായി ഒരു സൗദി പൗരൻ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് 97 വർഷം മുംബ് ഇന്ത്യയിൽ നിന്ന്
ഇന്ത്യാ സന്ദർശനത്തിനു സൗദി കിരീടാവകാശി എത്തിയ സന്ദർഭത്തിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള പല പഴയ കാല ബന്ധങ്ങളുടെയും ആഴം വെളിപ്പെടുത്തുന്ന പല ചിത്രങ്ങളും രേഖകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണു.
കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണു അൽ അറബിയ വെളിപ്പെടുത്തിയ, സൗദി പൗരനായ ഒരാൾക്ക് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്നാണെന്നുള്ള വാർത്ത.
1922 ഡിസംബറിൽ അഥവാ 97 വർഷങ്ങൾക്കു മുംബാണു ഇന്ത്യയിൽ നിന്ന് സൗദി പൗരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത്. 1914 ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമായിരുന്നു റിയാദുകാരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസിനു ലൈസൻസ് അനുവദിച്ചത്.

ആ സമയത്ത് ലൈസൻസ് ഇഷ്യു ചെയ്യാനുള്ള ചെലവ് 10 രൂപയും പുതുക്കാനുള്ള ചെലവ് 2 രൂപയുമായിരുന്നു എന്ന് ലൈസൻസിൽ തന്നെ രേഖപ്പെടുത്തിയതായി കാണാം.
ലൈസൻസിൻ്റെ ചിത്രവും വാർത്തയും അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa