അനധികൃതമായി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ച വിദേശി പിടിയിൽ
കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് വഴി അനധികൃതമായ രീതിയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബംഗ്ളാദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ നേരത്തെ നാടു കടത്തപ്പെട്ടയാളാണു താനെന്നും കുവൈത്തിലേക്ക് രണ്ടാമതും പ്രവേശിക്കാൻ സൗകര്യമൊരുക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട് വൻ തുക ഇടനിലക്കാരനു നൽകിയാണു ഇപ്പോൾ എത്തിയതെന്നും ബംഗ്ളാദേശ് പൗരൻ സമ്മതിച്ചു.
നാടു കടത്തുന്നതിനു മുംബേ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇയാളെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa