പ്രതിസന്ധികൾക്കിടയിലും കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിച്ചു
ഗൾഫിലെ തൊഴിൽ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്ക് പ്രകാരം കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.
സ്വകാര്യ മേഖലയിൽ 47,000 വിദേശികളും 11,394 ഗാർഹിക തൊഴിലാളികളും 8562 കുവൈത്തികളും അടക്കം 66,000 പേരാണു 2018 അവസാനത്തോടെ തൊഴിൽ മേഖലയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണു സ്വകാര്യ മേഖലയിലെ വിദേശികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. അതേ സമയം ഈ കാലയളവിൽ 987 വിദേശികൾക്ക് ഗവണ്മെൻ്റ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa