ലെവി ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ശൂറാ കൗൺസിൽ തൊഴിൽ മന്ത്രിയോട്
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ, നിലവിൽ സൗദി വത്ക്കരണം പൂർത്തിയാക്കാൻ സാധിക്കാത്ത തൊഴിലുകളിൽ ജോലി ചെയ്യുന്ന വിദേശികളെ ലെവിയിൽ നിന്നും അധിക ലെവിയിൽ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സൗദി ശൂറാ കൗൺസിൽ തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
അത്തരത്തിൽ സൗദിവത്ക്കരണം അപ്രാപ്യമായ മേഖലകളിലെ വിദേശികൾക്കുള്ള ലെവി ഒഴിവാക്കിയാൽ അത് രാജ്യത്തിൻ്റെ ആഭ്യന്തരോത്പാദനത്തിനു മുതൽക്കൂട്ടാകുകയും സ്വാഭാവികമായും തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുമെന്നും ശൂറ കൗൺസിൽ അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയെയും ചെറുകിട മേഖലയെയും പരിപോഷിപ്പിക്കുന്നതിനായി നിലവിൽ നിർദ്ദിഷ്ട അധിക ലെവി ഫീസ് തിരിച്ച് നൽകുന്നതിനുള്ള അപേക്ഷ തൊഴിൽ മന്ത്രാലയം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa