ഖത്തർ കപ്പലുകൾക്ക് വിലക്ക് നീക്കിയെന്ന വാർത്ത തെറ്റ്: യു എ ഇ
ഖത്തരി കപ്പലുകൾക്ക് യു എ ഇ തുറമുഖങ്ങളിലേക്ക് പ്രവേശനം പുന:സ്ഥാപിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തീർത്തും തെറ്റാണെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
ഖത്തരി കപ്പലുകൾക്ക് യു എ ഇ തുറമുഖത്തേക്ക് അടുക്കുന്നതിനുള്ള വിലക്ക് നില നിൽക്കുന്നുണ്ടെന്നും ഇത്തരം വാർത്തകൾ ഔദ്യോഗികമായി മാത്രമേ പ്രഖ്യാപിക്കൂ എന്നും യു എ ഇ അധികൃതർ ഓർമ്മപ്പെടുത്തി.
ഖത്തർ കപ്പലുകൾക്ക് യു എ ഇയിലേക്ക് അടുക്കാനുള്ള വിലക്ക് നീക്കിയെന്ന രീതിയിലാണു പ്രചാരണങ്ങൾ നടന്നിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa