കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്തു
കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്തത് വഴി ഫെബ്രുവരിയിൽ 24,150 കുവൈത്തി ദീനാർ ലഭിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്ത് അതിർത്തി വഴി മറ്റു ജിസിസി രാജ്യങ്ങളിലേക്ക് അനധികൃത മാർഗങ്ങളിലൂടെ സിഗരറ്റുകൾ കടത്തുന്നത് നിരവധി തവണ പിടിക്കപ്പെട്ടിട്ടുണ്ട്.
സൗദി അടക്കമുള്ള ചില രാജ്യങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾക്ക് സെലക്ടീവ് ടാക്സ് ഈടാക്കാനുള്ള നിയമം നില നിൽക്കുന്നതിനാൽ സിഗരറ്റുകൾക്ക് ഇരട്ടി വിലയാണു ലഭിക്കുന്നത്. കുവൈത്തിൽ ഇത് വരെ സെലക്ടീവ് ടാക്സ് നിലവിൽ വന്നിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa