ചൈനീസ് ഭാഷ സൗദി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും
സൗദിയിലെ സ്കൂളുകളിലെയും കോളേജുകളിലെയും സിലബസുകളിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ചൈന സന്ദർശന വേളയിലാണു ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
എല്ലാ മേഖലയിലുമുള്ള സൗദി-ചൈന ബന്ധം രൂഡമാക്കുന്നതിൻ്റെ ഭാഗമായാണു ഈ നടപടി.
വിഷൻ 2030 പ്രകാരം വിദ്യാർത്ഥികളെ സാംസ്കാരിക വൈജാത്യങ്ങൾ ഉൾക്കൊള്ളാനുള്ള പ്രാപ്തിയുള്ളവരാക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ പുതിയ തീരുമാനം സഹായകരമാകുമെന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa