ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കുവൈത്ത് അമീറിനെ കാണാം; ഗിന്നസ് റെക്കോർഡ് തീർക്കാൻ ശൈഖ് മുഹമ്മദിന്റെ സമ്മാനം
കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിൻ്റെ വക നൽകിയ സമ്മാനം റേക്കോർഡ് തീർത്തു.
കുവൈത്ത് അമീർ ശൈഖ് സബാഹ് ജാബിർ അൽ സബാഹിൻ്റെ ചിത്രം മണലിൽ തീർത്താണു ശൈഖ് മുഹമ്മദ് ദേശീയ ദിനത്തിനു തൻ്റെ അഭിവാദ്യം അർപ്പിച്ചത്.
1,70,000 സ്ക്വയർ ഫീറ്റ് ഏരിയയിലുള്ള മണലിൽ കുവൈത്ത് അമീറിൻ്റെ ചിത്രം തീർത്തത് ഗ്വിന്നസ് റെക്കോർഡിന് സമർപ്പിച്ചിരിക്കുകയാണ്. 2400 മണിക്കൂർ എടുത്താണ് ദുബൈയിലെ അൽ ഖുദ്‌റയിൽ ചിത്രം നിർമിച്ചിട്ടുള്ളത്. ഖലീഫാ സാറ്റ് ആണു ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കാണുന്ന ഈ ഭീമൻ ചിത്രം പകർത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa