Monday, April 7, 2025
BahrainTop Stories

ബഹ്രൈനിൽ ടിപ്സുകൾ കൊണ്ട് മാത്രം ഉപജീവനം കഴിയുന്ന ഇന്ത്യൻ വനിതകൾ പ്രതിസന്ധിയിൽ

ശംബളത്തിനു പകരം ടിപ്സുകൾ ലഭിച്ചത് കൊണ്ട് മാത്രം ഉപജീവന മാർഗ്ഗം കഴിഞ്ഞിരുന്ന ഇന്ത്യൻ വനിതകൾ ബഹ്രൈനിൽ പ്രതിസന്ധിയിൽ. കർണ്ണാടകയിലെ തീരദേശങ്ങളിലുള്ളവരാണു ഇവരിലധികവും. ഹോട്ടലുകളിലും കോഫീ ഷോപ്പുകളിലുമെല്ലാമാണു ഇവരുടെ തൊഴിൽ മേഖല.

അധിക സ്ത്രീകളും നാട്ടിൽ നിന്നും വെയ്റ്റ്രസ്സ് ജോലിക്കായി ഏജൻ്റുമാർക്ക് ലക്ഷങ്ങൾക് നൽകിയാണു ഇവിടെ എത്തിപ്പെട്ടത്. എന്നാൽ ഇവിടെ എത്തിയ ശേഷമായിരിക്കും ചതി മനസ്സിലാകുക. ശംബളം നൽകാതെ ടിപ്സ് മാത്രമാണു മുതലാളിമാർ ഇവർക്ക് നൽകുക. നാട്ടിലെ പരാധീനതകൾ മൂലം പിടിച്ച് നിൽക്കുന്നവരാണു പലരും.

ഇപ്പോൾ ഗൾഫിലെ സാംബത്തിക പ്രതിസന്ധികൾ ഇവരെയും ബാധിച്ചിരിക്കുകയാണു. പ്രതിസന്ധികൾ മൂലം ജനങ്ങളുടെ പണം ചെലവഴിക്കുന്നതിലെ നിയന്ത്രണങ്ങൾ ഇവർക്കുള്ള ടിപ്സ് വരുമാനത്തിലും വലിയ കുറവാണു വരുത്തിയിട്ടുള്ളത്. ഇപ്പോൾ ഒരു ദിവസം ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമാണു ടിപ്സ് നൽകുന്നതെന്നാണു ഇവർ വെളിപ്പെടുത്തീയത്. കൂട്ടത്തിൽ ചില കസ്റ്റമേഴ്സിൻ്റെ അശ്ലീലപരമായ സമീപനങ്ങളും ഇവർക്ക് വലിയ വെല്ലു വിളിയായിത്തീർന്നിരിക്കുന്നു. എങ്കിലും കുടുംബത്തെ ഓർത്ത് എങ്ങനെയെങ്കിലും ജീവിതം മുന്നോട്ട് തള്ളി നീക്കുകയാണു ഈ സ്ത്രീകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്